സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

തിരുവനന്തപുരം : 2025- ലെ സർക്കാർ ഡയറി/ ഡിജിറ്റൽ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ഓൺലൈനിലൂടെ സമർപ്പിക്കണം. വിവിധ സർക്കാർ വകുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് http://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ 2025- ലെ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാവുന്നതാണ്. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണെന്ന് പൊതുഭരണവകുപ്പ് സർക്കുലറിലൂടെ അറിയിച്ചു.