സുരേഷ് ഗോപിയുടെ പരാതി;
മാധ്യമപ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. റിപ്പോർട്ടർ, മീഡിയ വൺ, മനോരമ ചാനലുകളിലെ റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറ്റാൻ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറിൽ ഉള്ളത്. മൂന്ന് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ്. ഇതിൽ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്.
ബുധനാഴ്ച കോൺഗ്രസ് നേതാവ് അനിൽ അക്കരെ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപി നൽകിയ പരാതിയിൽ പോലീസ് നടപടി.