സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ വിജയം ഇന്നത്തെ ഇന്ത്യയുടെ ചലനക്ഷമതയിലും ആത്മവിശ്വാസത്തിലും ഭാവിസജ്ജതയിലും പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി

സ്റ്റാര്‍ട്ടപ്പ്ഇന്ത്യയുടെ പരിവര്‍ത്തന പരിപാടി കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍, എണ്ണമറ്റ യുവജനങ്ങളെ ശാക്തീകരിച്ചു, അവരുടെ നൂതന ആശയങ്ങളെ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റി:

Jan 16, 2025
സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ വിജയം ഇന്നത്തെ ഇന്ത്യയുടെ ചലനക്ഷമതയിലും ആത്മവിശ്വാസത്തിലും ഭാവിസജ്ജതയിലും പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി
start up india
ന്യൂഡൽഹി : 2025 ജനുവരി 16
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങളെ ഇന്ന് അടയാളപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍, ഈ പരിവര്‍ത്തന പരിപാടി എണ്ണമറ്റ യുവജനങ്ങളെ ശാക്തീകരിച്ചിട്ടുണ്ടെന്നും അവരുടെ നൂതന ആശയങ്ങളെ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ''ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം, സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരവും ഞങ്ങള്‍ പാഴാക്കിയിട്ടില്ല'', ശ്രീ മോദി ആവര്‍ത്തിച്ചു. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ ഈ വിജയം ഇന്നത്തെ ഇന്ത്യ ചലനക്ഷമവും ആത്മവിശ്വാസമുള്ളതും ഭാവിക്ക് സജ്ജവുമാണെന്നത് പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി ഊന്നിപ്പറഞ്ഞു. ''സ്റ്റാര്‍ട്ട്അപ്പ് ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും കൂടുതല്‍ യുവജനങ്ങള്‍ ഇത് പിന്തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നിരാശരാകേണ്ടിവരില്ല എന്നത് എന്റെ ഉറപ്പാണ്!'', ശ്രീ മോദി പറഞ്ഞു.
''നൂതയനാശയം, സംരംഭകത്വം, വളര്‍ച്ച എന്നിവയെ പുനര്‍നിര്‍വചിച്ച നാഴികക്കല്ലായ ഒരു മുന്‍കൈയാണ് നമ്മള്‍ ഇന്ന് അടയാളപ്പെടുത്തുന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങള്‍. യുവജന ശാക്തീകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ മാര്‍ഗ്ഗമായി ഉയര്‍ന്നുവന്ന ഇത് എന്റെ ഹൃദയത്തോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു പരിപാടിയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍, ഈ പരിവര്‍ത്തന പരിപാടി എണ്ണമറ്റ യുവജനങ്ങളെ ശാക്തീകരിച്ചു, അവരുടെ നൂതന ആശയങ്ങളെ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റി.''
'' ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം, സ്റ്റാര്‍ട്ട്അപ്പ് സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരവസരവും ഞങ്ങള്‍ പാഴാക്കിയിട്ടില്ല. വ്യാപാരം സുഗമമാക്കുക, വിഭവങ്ങളുടെ പ്രാപ്യത മെച്ചപ്പെടുത്തുക, ഏറ്റവും പ്രധാനമായി എല്ലാ ഘട്ടങ്ങളിലും അവരെ പിന്തുണയ്ക്കുക എന്നതിലാണ് ഞങ്ങളുടെ നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നമ്മുടെ യുവജനങ്ങളെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് സജ്ജരാക്കുന്നതിനായി ഞങ്ങള്‍ നൂതനാശയങ്ങളേയും ഇന്‍ക്യുബേഷന്‍ സെന്ററുകളേയും സജീവമായി പ്രോത്സാഹിപ്പിക്കുന്നു. പുതുതായിവരുന്ന സ്റ്റാര്‍ട്ടപ്പുകളുമായി വ്യക്തിപരമായി തന്നെ ഞാന്‍ പതിവായി സംവദിക്കുന്നുണ്ട്.''
''സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ ഈ വിജയം ഇന്നത്തെ ഇന്ത്യ ചലനക്ഷമവും ആത്മവിശ്വാസമുള്ളതും ഭാവിക്ക് സജ്ജവുമാണെന്നത് പ്രതിഫലിപ്പിക്കുന്നു. ഈ യാത്രയില്‍, എല്ലാ സ്വപ്‌നങ്ങള്‍ക്കും ആവേശംപകരുകയും ആത്മനിര്‍ഭര്‍ ഭാരതിന് സംഭാവന നല്‍കുകയും ചെയ്യുന്ന ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു. സ്റ്റാര്‍ട്ട്അപ്പ് ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും കൂടുതല്‍ യുവജനങ്ങളോട് ഇത് പിന്തുടരാന്‍അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നിരാശരാകേണ്ടി വരില്ലെന്നതാണ് എന്റെ ഉറപ്പ്!''പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.