ശ്രീചിത്രയിൽ പുതിയ മന്ദിരോദ്ഘാടനം ഫെബ്രുവരി 20 ന്
കേന്ദ്രമന്ത്രി ശ്രീ ജെ.പി നദ്ദയും, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും

കേന്ദ്രമന്ത്രി ശ്രീ ജെ.പി നദ്ദയും, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ മന്ദിരോദ്ഘാടനം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയും, കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗും ചേർന്നു 2025 ഫെബ്രുവരി ഇരുപതിന്, രാവിലെ പത്ത് മണിക്ക് നിർവ്വഹിക്കും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാത-ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ. സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്, ഡോ. ശശി തരൂർ എംപി, നിതി ആയോഗ് അംഗവും ശ്രീചിത്ര മുൻ പ്രസിഡന്റുമായ ഡോ. വി കെ സാരസ്വത്, മുൻ കേന്ദ്രസഹമന്ത്രി ശ്രീ. വി. മുരളീധരൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, ശ്രീ. കടകമ്പള്ളി സുരേന്ദ്രൻ എംഎൽഎ , മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പ്രധാൻ മന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജനക്ക് കീഴിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് കെട്ടിടത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്.ശ്രീചിത്രയു