എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കേഴ്സുകളും ഉണ്ട്.
എറണാകുളം : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ്, കൗണ്‍സലിംഗ് സൈക്കോളജി, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ്, ഫിറ്റ്നെസ് ട്രെയിനിംഗ്, അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, മാര്‍ഷ്യല്‍ ആര്‍ട്സ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, സംസ്‌കൃതം, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.ടി.പി. വേഡ് പ്രോസസിംഗ്. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പി.ജി.ഡി.സി.എ. ട്രെയിനേഴ്സ് ട്രെയിനിംഗ്, മോണ്ടിസ്സോറി, പെര്‍ഫോമിംഗ് ആര്‍ട്സ്-ഭരതനാട്യം, ക്ലാസിക്കല്‍ ആന്റ് കൊമേഴ്സ്യല്‍ ആര്‍ട്സ്, സംഗീത ഭൂഷണം, സോളാര്‍ എനര്‍ജി ടെക്‌നോളജി, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, ഫാഷന്‍ ഡിസൈനിംഗ്, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്‌നോ ളജി, തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്.
മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കേഴ്സുകളും ഉണ്ട്. കോഴ്സുകളുടെ വിശദവി വരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. 18 വയസിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെജൂലൈ 15 വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ടും ലഭ്യമാണ് ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം - 695 033 ഫോണ്‍ : 0471-2325101, 8281114464. E-mail: keralasrc@gmail.com, Website: www.srccc.in/www.src.kerala.gov.in