വയനാട്ടിൽ കനത്ത മഴ തുടരുന്നു;ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു
കൽപ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. നൂൽപ്പുഴ പഞ്ചായത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

വയനാട് : വയനാട്ടിൽ കനത്ത മഴ തുടരുന്നു.ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൽപ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. നൂൽപ്പുഴ പഞ്ചായത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി ഒ ആർ കേളു ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശ്ശിക്കും.കാട്ടായനയുടെ ആക്രമണത്തിൽ മരിച്ച മാറോട് രാജുവിന്റെ വീട്ടിലും അദ്ദേഹമെത്തും. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.