പ്രതിരോധ പെൻഷൻകാർക്കുള്ള സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം ഇന്ന് നാഗർകോവിലിൽ
സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം ഇന്ന്
തിരുവനന്തപുരം :ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും ചേർന്ന് 2024 ഓഗസ്റ്റ് 30-ന് നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ കോൺഫറൻസ് ഹാളിലെ ഒന്നാം നിലയിൽ (വടശ്ശേരി ബസ് സ്റ്റാൻഡിന് സമീപം) 'സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം' സംഘടിപ്പിക്കും. കന്യാകുമാരി ജില്ലയിലും അതിൻ്റെ സമീപ പ്രദേശങ്ങളായ തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലും കന്യാകുമാരിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രദേശങ്ങളിലുമുള്ള ഡിഫൻസ് പെൻഷൻകാർ/ ഡിഫൻസ് സിവിലിയൻ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്
ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ ടി.ജയശീലൻ, IDAS പരിപാടി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സൈനിക കേന്ദ്ര മേധാവി, ബ്രിഗേഡിയർ സലിൽ എംപി, കന്യാകുമാരി ജില്ലാ കളക്ടർ, , നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഔട്ട്‌റീച്ച് പ്രോഗ്രാമിൽ, വാർഷിക തിരിച്ചറിയൽ, സംശയങ്ങൾ എന്നിവയ്‌ക്ക് പുറമെ, പ്രതിരോധ പെൻഷൻകാരുടെ/കുടുംബ പെൻഷൻകാരുടെ പരാതികൾ ഉടനടി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. സ്ഥലത്തുതന്നെ തീർപ്പാക്കാൻ കഴിയാത്ത കേസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സ്വീകരിക്കുന്നതാണ്.