അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകന് അറസ്റ്റില്‍
അമ്മ നാരായണി നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍: അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകന് അറസ്റ്റില്‍. ചെറുപുഴ സ്വദേശി സതീശനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ നാരായണി നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാരായണിയെ സതീശന് കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇവര്‍ ബോധരഹിതയായപ്പോള്‍ അമ്മ മരിച്ചതായി ഇയാള്‍ ബന്ധുക്കളെ അറിയിച്ചു. സതീശനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മനസിലാക്കാതെ ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നു.പിന്നീട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാനുള്ള പ്രയാസം മൂലം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ഇയാൾ പോലീസിന് നല്കിയ മൊഴി.