സ്നേഹപൂർവം പദ്ധതി: ഓൺലൈൻ ആയിഏപ്രിൽ 29, 30 തീയതികളിൽ അപേക്ഷിക്കാം

ഏപ്രിൽ 29, 30 എന്നീ രണ്ട് ദിവസത്തേക്ക് കൂടി വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകുന്നതാണ്

Apr 27, 2024
സ്നേഹപൂർവം പദ്ധതി: ഓൺലൈൻ ആയിഏപ്രിൽ 29, 30 തീയതികളിൽ അപേക്ഷിക്കാം
snehapuvam-scheme-apply-online-on-april-29-and-30

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുന്നതിനായി 2024 ഏപ്രിൽ 10 വരെ വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകിയിരുന്നു.എന്നാൽ ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഈ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഏപ്രിൽ 29, 30 എന്നീ രണ്ട് ദിവസത്തേക്ക് കൂടി വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ൽ ലഭ്യമാണ്. ഏപ്രിൽ 30 നു ശേഷം തീയതി നീട്ടി നൽകുകയില്ലെന്നും അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.