സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
 
                                    കൊച്ചി: രണ്ടുദിവസത്തെ കുതിപ്പിനും രണ്ടുദിവസത്തെ വിശ്രമത്തിനും ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 54,000 രൂപയിലും ഗ്രാമിന് 6,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,605 രൂപയായി.
നേരത്തെ വ്യാഴാഴ്ച സ്വർണവില പവന് 160 രൂപയും വെള്ളിയാഴ്ച 240 രൂപയും വർധിച്ചിരുന്നു. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും കുറഞ്ഞത്.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്നാണ് 12ന് വീണ്ടും 54,000 കടന്നത്.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                             
                                             
                                             
                                             
                                             
                                            