കേരളത്തിലെ എസ് ഐ ആര്‍ സമയപരിധി നീട്ടി,അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21ന്
എന്യൂമറേഷന്‍ ഫോമുകള്‍ ഈ മാസം 18 വരെ സ്വീകരിക്കും
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍ )സമയപരിധി നീട്ടി. എന്യൂമറേഷന്‍ ഫോമുകള്‍ ഈ മാസം 18 വരെ സ്വീകരിക്കും. കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21നാകും പ്രസിദ്ധീകരിക്കുക.
സുപ്രീം കോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമയം നീട്ടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നല്‍കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐആര്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം അഞ്ചായിരുന്നു. ഇത് പിന്നീട് 11 ലേക്ക് നീട്ടി . ഈ തീയതിയാണ് വീണ്ടും നീട്ടി നല്‍കിയത്. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്.ഈ തീയതിയും മാറ്റി.


