ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ അഭിമുഖം

പാലക്കാട് : ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.