കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം
ജില്ലാ ജനറല്‍ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് കള്ളന്‍ കയറിയത്.

കോട്ടയം : നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം. ജില്ലാ ജനറല്‍ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് കള്ളന്‍ കയറിയത്. മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടവ് കടകളില്‍ നിന്നും പണം അപഹരിക്കുന്ന സിസിടിവ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 20000 രൂപയോളം നഷ്ടമായതായാണ് പ്രാഥമിക വിവരം. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.