ക​ടു​ത്ത ന്യൂ​മോ​ണി​യ; ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ

വി.​ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച മാ​ര്‍​പാ​പ്പ പ്രാ​ര്‍​ഥ​ന​യി​ലും വാ​യ​ന​യി​ലു​മാ​യാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്

Feb 19, 2025
ക​ടു​ത്ത ന്യൂ​മോ​ണി​യ; ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല  കൂ​ടു​ത​ൽ  സ​ങ്കീ​ർ​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ
pope-francis

വത്തിക്കാൻ : ഫ്രാൻസിസ്‌ മാർപാപ്പയുടെ ആരോ​ഗ്യനില സങ്കീർണമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. 88-​കാ​ര​നാ​യ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. നാ​ല് ദി​വ​സ​മാ​യി റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. പോ​ളി മൈ​ക്രോ​ബി​യ​ല്‍ അ​ണു​ബാ​ധ​യു​ണ്ടെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​തി​വാ​ര സ​ദ​സ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഈ മാസം ആറിന് മാർപാപ്പയ്ക്ക്‌ ബ്രോങ്കൈറ്റിസ്‌ സ്ഥിരീകരിച്ചിരുന്നു. ആരോ​ഗ്യ നില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ്‌ റിപ്പോർട്ട്‌. മാർപ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാൻ അറിയിച്ചു.

ആ​രോ​ഗ്യാ​വ​സ്ഥ തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​​നാ​ണെ​ന്നും വ​ത്തി​ക്കാ​ന്‍ അ​റി​യി​ച്ചു. വി.​ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച മാ​ര്‍​പാ​പ്പ പ്രാ​ര്‍​ഥ​ന​യി​ലും വാ​യ​ന​യി​ലു​മാ​യാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.