സുരക്ഷാ മുൻകരുതൽ; രാഷ്ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കി
നിലവിലെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷയെ കരുതിയാണ് രാഷ്ട്രപതി സന്ദർശനം മാറ്റിയിരിക്കുന്നത്.

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി. രാഷ്ട്രപതി എത്തില്ലെന്ന് പോലീസ് ദേവസ്വം ബോർഡിനെ അറിയിച്ചു.നിലവിലെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷയെ കരുതിയാണ് രാഷ്ട്രപതി സന്ദർശനം മാറ്റിയിരിക്കുന്നത്.
രാഷ്ട്രപതി മേയ് 18, 19 തീയതികളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡുമായി ചേർന്ന് ചെയ്തിരുന്നത് പോലീസായിരുന്നു.ഇതേതുടർന്ന് വെർച്വൽ ക്യൂ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങളിൽ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ എല്ലാം തന്നെ ഇപ്പോൾ മാറ്റി.
18-ാം തീയതി കോട്ടയം കുമരകത്ത് എത്തുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി, അവിടെ നിന്നും സന്നിധാനത്ത് എത്തി ദർശനം നടത്തി മടങ്ങുമെന്നായിരുന്നു ധാരണ.