അടി......യോ....ടടി.... ഓവറിൽ അഞ്ചു സിക്സെർ പറത്തി സഞ്ജുസാംസൺ....ബംഗ്ലാദേസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

Oct 13, 2024
അടി......യോ....ടടി.... ഓവറിൽ അഞ്ചു സിക്സെർ പറത്തി സഞ്ജുസാംസൺ....ബംഗ്ലാദേസിനെതിരെ ഇന്ത്യക്ക് കൂറ്റൻ  സ്കോർ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ  സഞ്ജുവിന്റെ ബാറ്റിംഗ് താണ്ടവം. വെറും 40 പന്തില്‍ സെഞ്ചുറിയടിച്ച് വിമർശിച്ചവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ചു സഞ്ജുസാംസൻ. നേരത്തേ ടോസ്നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടപ്പെട്ടു. തുടർന്നെത്തിയ ക്യാപ്റ്റനുമൊത്ത് ഗംഭീര ഇന്നിങ്സ് കാഴ്ചവെക്കുകയായിരുന്നു സഞ്ജു. ഒരു ഓവറിൽ അഞ്ച് സിക്സെർ ഉൾപ്പടെ വെറും 47 പന്തിൽ 111 റൺസ് നേടി വിമർശകർക്ക് ശക്തമായ മറുപടി കൊടു ക്കുകയായിരുന്നു സഞ്ജു.സൂര്യക്കൊപ്പം 173 റൺസ് കൂട്ട്കെട്ട് പടുത്തുയർത്തി.ഇന്ത്യൻ സ്കോർ 196 ൽ നിൽക്കെ തന്സിം ഹസന്റെ പന്തിൽ സഞ്ജു പുറത്തായി. തൊട്ടുപിന്നാലെ 74 റൺസിടുത്തു സൂര്യയും പുറത്തായി. തുടർന്നുവന്ന റിയാൻ പരാഗും ഹാർദ്ദിക് പാന്ധ്യയും ഇന്ത്യൻ സ്കോർ 298 ൽ എത്തിച്ചു.

Prajeesh N K MADAPPALLY