ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ശ്രീ.രവത ചന്ദ്രശേഖർ ഐപിഎസ്, ശബരിമല ചീഫ് കോഡിനേറ്റർ എ. ഡി. ജി. പി.ശ്രീജിത്ത് ഐപിഎസ്,തിരുവനന്തപുരം റേഞ്ച് ഐ. ജി.അജിതാബീഗം ഐപിഎസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീ എസ് സതീഷ് ബിനോ ഐ.പി.എസ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. തുടർന്ന് നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ശ്രീ. രവത ചന്ദ്രശേഖർ ഐപിഎസ് നിർവഹിക്കുകയും ചെയ്തു


