ശബരിമല തീർത്ഥാടകർക്ക് ഇനി മൂന്ന് നേരവും ഭക്ഷണം
രാവിലെ ഉപ്പുമാവ്, ഉച്ചക്ക് പുലാവ്, വൈകിട്ട് കഞ്ഞി. കൂടാതെ ചുക്കുവെള്ളവും നൽകും
എരുമേലി. മണ്ഡല - മകരവിളക്ക്കാലത്ത് തീർത്ഥാടകാർക്ക് ഇനിമുതൽ മൂന്നു നേരവും ഭക്ഷണം നൽകുമെന്ന് ദേവസ്വം ബോർഡ്. ശബരിമല മുന്നൊരുക്കയോഗത്തിൽ ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. മുൻവർഷങ്ങളിൽ നിന്നും വിത്യസ്തമായി ഉച്ചക്ക് ഔഷധ കഞ്ഞിക്കു പകരം പുലാവാണ് ഇത്തവണ നൽകുക. രാവിലെ ഉപ്പുമാവ്, ഉച്ചക്ക് പുലാവ്, വൈകിട്ട് കഞ്ഞി. കൂടാതെ ചുക്കുവെള്ളവും നൽകും. എരുമേലിയിൽ പ്രതിദിനം ഉച്ചക്ക് നാലായിരം പേർക്ക് ഭക്ഷണം നൽകും. കൂടുതൽ തീർത്ഥാടകർ എത്തിയാൽ അവർക്കും സൗകര്യം ഒരുക്കും