സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ എരുമേലിയിലെ രേവതി രാജേഷിന് സ്വർണ്ണ മെഡൽ

എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ മകളാണ് രേവതി രാജേഷ്

Sep 5, 2024
സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ എരുമേലിയിലെ രേവതി രാജേഷിന് സ്വർണ്ണ മെഡൽ
REVATHI SANTHOSH

കാഞ്ഞിരപ്പള്ളി : കോഴിക്കോട് നടന്ന സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിനി രേവതി രാജേഷ് സ്വർണ്ണ മെഡൽ നേടി.
എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ മകളാണ് രേവതി രാജേഷ് എന്ന കൊച്ചുമിടുക്കി.

വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് ഡൽഹിയിൽ നടന്ന നാഷണൽ യോഗ ഒളിമ്പ്യാഡിൽ രേവതി ഉൾപ്പെടുന്ന നാലുപേർ അടങ്ങിയ പെൺകുട്ടികളുടെ ടീം ഒന്നാം സ്ഥാനത്ത് എത്തി സ്വർണമെഡൽ നേടിയിരുന്നു . പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ജന്മനാടായ എരുമേലിയുടെയും കാഞ്ഞിരപ്പള്ളിയുടെയും മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ അഭിമാനമായി മാറി കഴിഞ്ഞു ഈ കൊച്ചു മിടുക്കി .

യോഗയിൽ നിരവധി ബഹുമതികൾ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള രേവതിക്ക്‌ മികച്ച പ്രോത്സാഹനം ലഭിച്ചാൽ കൂടുതൽ ഉയർന്ന വിജയങ്ങളിലേക്കെത്തുമെന്നു അധ്യാപകർ പറയുന്നു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.