കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റ്
ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കും

എറണാകുളം : സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ഹാന്‍വീവ് ഷോറൂം മുഖേന ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കും. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, സ്‌കൂള്‍, ബാങ്കുകള്‍, കമ്പനി ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20000 രൂപ വരെ വില വരുന്ന തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാം.
എറണാകുളത്ത് കെപിസിസി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂം കൂടാതെ എറണാകുളം റീജണല്‍ ഓഫീസിനു കീഴില്‍ വരുന്ന കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, തൃപ്പൂണിത്തുറ, ചേര്‍ത്തല, വൈക്കം, കോട്ടയം എന്നിവിടങ്ങളിലും ആനുകൂല്യം ലഭിക്കും. എല്ലാ അവധി ദിനങ്ങളിലും ഷോറൂമുകള്‍ തുറക്കും. ഫോണ്‍- 9446716109