ഇന്നുമുതൽ ; നിരക്കു വർധനയും കുറവും ചൊവ്വാഴ്‌ച നിലവിൽ വരും

ഭൂനികുതി ഇരട്ടിയാകും

Apr 1, 2025
ഇന്നുമുതൽ ; നിരക്കു വർധനയും കുറവും ചൊവ്വാഴ്‌ച നിലവിൽ വരും
rate increase

തിരുവനന്തപുരം : ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരക്കു വർധനയും കുറവും ചൊവ്വാഴ്‌ച നിലവിൽ വരും. സംസ്ഥാനത്ത്‌ നികുതി നിരക്ക്‌ വലിയതോതിൽ വർധിപ്പിച്ചിട്ടില്ല.

ആനുകൂല്യങ്ങൾ

● സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വർധിക്കും.

● ദിവസവേതനക്കാരുടെയും കരാർ ജീവനക്കാരുടെയും വേതനം അഞ്ചുശതമാനം വർധിക്കും.

● ജീവനക്കാരുടെ ഭവനനിർമാണ വായ്‌പയിൽ രണ്ടു ശതമാനം പലിശയിളവ്‌

● ക്ഷേമപെൻഷനിലെ മൂന്നുമാസത്തെ കുടിശ്ശിക ഈ സാമ്പത്തിക വർഷം നൽകും.

● സർക്കാർ ഭൂമിയുടെ പാട്ടനിരക്ക്‌ കുറയും.

● ഗവേഷണ വിദ്യാർഥികൾക്കുള്ള ധനസഹായ വിതരണത്തിന് സിഎം റിസർച്ചേഴ്സ് സ്കോളർഷിപ്പ് പദ്ധതി തുടങ്ങും.

നിരക്കുവർധന

● ഭൂനികുതി ഇരട്ടിയാകും

● 23 ഇനം കോടതി ഫീസുകൾ വർധിക്കും.

● സഹകരണ ബാങ്കുകളുടെ ഗഹാനിനും റിലീസിനും നിരക്കു കൂടും.

പുതുക്കിയ വാഹനനികുതി

● 15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ്‌ നികുതി 1350 രൂപയാകും.

● 750 കിലോവരെയുള്ള സ്വകാര്യ കാറിന്‌ 9600 രൂപ.

● 750മുതൽ 1,500 കിലോവരെ 12,900 രൂപ. 1500 കിലോയ്‌ക്കുമേൽ 15,900 രൂപ.

● ഇലക്‌ട്രിക്‌ വാഹനങ്ങളിൽ ഇരുചക്ര, മുച്ചക്രവാഹനങ്ങൾക്കുള്ള നികുതി അഞ്ച്‌ ശതമാനമായി തുടരും.

● 15 ലക്ഷംവരെ വിലയുള്ളവയ്‌ക്ക്‌ അഞ്ച്‌ ശതമാനം. 15മുതൽ 20 ലക്ഷംവരെ എട്ട്‌ ശതമാനം. 20 ലക്ഷത്തിനുമേൽ 10 ശതമാനം.

● കോൺട്രാക്‌ട്‌ കാര്യേജ്‌ ഓർഡിനറി, പുഷ്‌ബാക്ക്‌, സ്ലീപ്പർ സീറ്റുകൾക്കുള്ള നികുതി ഏകീകരിച്ചു.

കേന്ദ്ര പരിഷ്കാരങ്ങൾ

● 12.75 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയിൽനിന്ന്‌ ഒഴിവാകും.

● ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ടോൾ വർധന. ചെറിയ വാഹനത്തിന്‌ അഞ്ച്‌ മുതൽ പത്ത്‌ രൂപ വരെയും വലിയ വാഹനങ്ങൾക്ക്‌ 20 മുതൽ 25 രൂപ വരെയുമാകും വർധന.

● എസ്‌ബിഐ, കനറ ബാങ്ക്‌, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ എന്നിവിടങ്ങളിൽ ബാങ്ക്‌ നിഷ്‌കർഷിക്കുന്ന ബാലൻസ്‌ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.