നഗര-ഗ്രാമ വ്യത്യാസമില്ലാ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വി.എൻ. വാസവൻ

Public transport system will be strengthened without distinction between urban and rural areas: Minister V.N. Vasavan

Aug 3, 2024
നഗര-ഗ്രാമ വ്യത്യാസമില്ലാ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വി.എൻ. വാസവൻ
MVD MEET
വിവിധ റൂട്ടുകളിൽ ബസ് സർവീസ് വേണമെന്ന് യോഗത്തിൽ ആവശ്യം
കോട്ടയം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ്  ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച ഏറ്റുമാനൂർ നിയോജക മണ്ഡലം ജനകീയ സദസിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സിയുടെ ഒളശ സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു വിഷയാവതരണം നടത്തി. നഗരസഭാധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, വൈസ് പ്രസിഡൻ്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അജയൻ കെ. മേനോൻ, ജോസ് അമ്പലക്കുളം, ധന്യ സാബു, വിജി രാജേഷ്, വി.കെ. പ്രദീപ് കുമാർ, ആർ.ടി.ഒ. കെ. അജിത് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവേൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജാക്സൺ സി.  ജോസഫ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം - താഴത്തങ്ങാടി കുളപ്പുരക്കടവ് - കുമ്മനം - ഇല്ലിക്കൽ  - തിരുവാർപ്പ് , കോട്ടയം - തിരുവാർപ്പ് അംബേദ്കർ കോളനി റൂട്ടുകളിൽ ബസ് സർവീസ് വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
ഏറ്റുമാനൂർ - നീണ്ടൂർ വഴി - കുറുമുള്ളൂർ പാറേൽപള്ളി - ഓണംതുരുത്ത് വഴി ഏറ്റുമാനൂർ, കൈപ്പുഴക്കാറ്റ് - പ്രാവട്ടം - ഓണംതുരുത്ത് പിഎച്ച്‌സി - ഏറ്റുമാനൂർ - പാല റൂട്ടിൽ ബസ് സർവീസ് വേണമെന്ന് ആവശ്യമുയർന്നു.
കോട്ടയം - വാരിശ്ശേരി- കുടയംപടി - അമ്പാടി -പുളിഞ്ചുവട് - നീണ്ടൂർ,
കോട്ടയം - തിരുവാറ്റ - കല്ലുമട - പരിപ്പ്, കോട്ടയം - അയ്മനം - പള്ളിക്കവല - അന്ധവിദ്ധ്യാലയം - തോണിക്കടവ്,
കോട്ടയം - പരിപ്പ് - അമ്പലക്കടവ് - നാലുതോട്, കോട്ടയം - കുടയംപടി -അയ്മനം -പരിപ്പ്, കോട്ടയം - അയ്മനം - ചെങ്ങളം - കടത്തുകടവ് കുമരകം - വലിയമടക്കുഴി - ചീപ്പുങ്കൽ, കോട്ടയം - പുത്തൻതോട് - പരിപ്പ് -തൊള്ളായിരം,
കോട്ടയം - അയ്മനം - പുലിക്കുട്ടിശ്ശേരി - ചേനപ്പാടി കഴിവേലിപ്പടി - പരിപ്പ്, കോട്ടയം - കല്ലുങ്കത്ര - ഐക്കരശാലി - ചെങ്ങളവൻപ്പറമ്പ്, കോട്ടയം - കരിപ്പൂത്തട്ട് - മണലേപ്പള്ളി - മൂന്നുമൂല , കരിപ്പൂത്തട്ട് - മണലേപ്പള്ളി - അയ്മനം - കോട്ടയം, 
കോട്ടയം - അയ്മനം - പൂന്ത്രക്കാവ് - മണലേപ്പള്ളി -കരിപ്പൂത്തട്ട് - മെഡിക്കൽ കോളജ്,
മെഡിക്കൽ കോളജ് - അമ്പാടി -ജയന്തി - അയ്മനം - പരിപ്പ്
തുടങ്ങി അയ്മനം പഞ്ചായത്തിലെ വിവിധ  റൂട്ടുകളിൽ ബസ് സർവീസ് വേണമെന്ന ആവശ്യമുയർന്നു. 
അതിരമ്പുഴ പള്ളി മൈതാനത്തെ വെയിറ്റിങ് ഷെഡിലെ തിരക്ക് പരിഹരിക്കാൻ ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ വെയിറ്റിംഗ് ഷഡിൻ്റെ ബസ് സ്റ്റോപ്പിലും കോട്ടയത്തു നിന്നു വരുന്ന ബസുകൾ പള്ളി മൈതാനത്തുള്ള പോസ്റ്റ് ഓഫീസ് ഭാഗത്തും ബസുകൾ നിർത്തണമെന്ന ആവശ്യമുയർന്നു. 
അതിരമ്പുഴ- ഐക്കരക്കുന്ന് ജംഗ്ഷൻ- ഒറ്റക്കപ്പിലുമാവ്, അമ്മഞ്ചേരി - മെഡിക്കൽ
കോളേജ് വഴി കോട്ടയം,  അതിരമ്പുഴ ഹരിജൻ കോളനി- നാൽപ്പാത്തിമല- ഓട്ടക്കാഞ്ഞിരം- അമ്മഞ്ചേരി- മെഡിക്കൽ കോളജ് വഴി കോട്ടയം,
അമ്മഞ്ചേരി-അടിച്ചിറ വഴി കോട്ടയം റൂട്ടുകളിൽബസ് സർവീസ് വേണമെന്ന ആവശ്യം ഉയർന്നു.
തിരുവഞ്ചൂർ - ഏറ്റുമാനൂർ - മണർകാട് ബൈപാസ് റൂട്ടിൽ കൂടുതൽ ബസുകൾ വേണം, കോട്ടയം - പരിപ്പ് റൂട്ടിൽ കെ.എസ്. ആർ.ടി.സി. ബസ് സർവീസ് വേണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയർന്നു.
ഫോട്ടോ കാപ്ഷൻ
പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ്  ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച ഏറ്റുമാനൂർ നിയോജക മണ്ഡലം ജനകീയ സദസിൽ സഹകരണ തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പ്രസംഗിക്കുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.