പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന: അപേക്ഷ ക്ഷണിച്ചു
മാർച്ച് 30 വരെ അപേക്ഷിക്കാം

കോട്ടയം : പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം വിവിധ പദ്ധതികളായ ഫിഷ് കിയോസ്‌ക് (യൂണിറ്റ് ചെലവ് 10 ലക്ഷം രൂപ),ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ(20 ലക്ഷം) , മിനി ഫീഡ് മിൽ(30 ലക്ഷം), ഇൻസുലേറ്റഡ് വഹിക്കിൾ(20 ലക്ഷം), ഓരുജല കൂട് കൃഷി (3 ലക്ഷം), ഓരുജല കുളം നിർമാണ (8 ലക്ഷം)വും മത്സ്യകൃഷിക്കായുള്ള ഇൻപുട്ടുകളും (6 ലക്ഷം), മിനി ആർ.എ.എസ. ്(50,000) , ഐസ് ബോക്സുള്ള മുച്ചക്ര വാഹനം (3 ലക്ഷം), പെൻ കൾച്ചർ (3 ലക്ഷം) എന്നിവയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. മാർച്ച് 30 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, കോട്ടയം മത്സ്യഭവൻ - 0481 2566823, പാലാ മത്സ്യഭവൻ - 0482 2299151. (കെ.ഐ.ഒ.പി.ആർ. 540/2025)