പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും
മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്.
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്.യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്.ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍ തന്നെയാണ് രാജ്യം ഇപ്പോഴും നില്ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.