ന്യൂഡൽഹി അന്താരാഷ്ട്ര വ്യാപാരമേള: പ്രൊപ്പോസൽ ക്ഷണിച്ചു
ഇത്തവണത്തെ വ്യാപാരമേളയുടെ തീം ‘വികസിത് ഭാരത് @ 2047’ എന്നാണ്.
ന്യൂഡൽഹി : ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 നടക്കുന്ന 47-ാം മത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പവലിയൻ 250 ചതുരശ്ര മീറ്ററിൽ ഡിസൈനും ഫാബ്രിക്കേഷനും ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഇത്തവണത്തെ വ്യാപാരമേളയുടെ തീം ‘വികസിത് ഭാരത് @ 2047’ എന്നാണ്. സ്വയം പര്യാപ്തത, അഭിവൃദ്ധി, ഉന്നതി അതുപോലെ നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയുമാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
ആർട്ടിസ്റ്റ് / ഡിസൈനർമാർ തീം അടിസ്ഥാനത്തിലുള്ള ഡിസൈൻ തയ്യാറാക്കി വീഡിയോ ഫോർമാറ്റിൽ ജഡ്ജിങ് കമ്മിറ്റി മുമ്പാകെ ഒക്ടോബർ 7 ന് രാവിലെ 10.30ന് തിരുവനന്തപുരം, സെക്രട്ടേറിയറ്റിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി. ആർ. ചേമ്പറിൽ അവതരിപ്പിക്കണം. ഒരു ഏജൻസി / വ്യക്തിക്ക് ഡിസൈൻ അവതരിപ്പിക്കാൻ പരമാവധി 30 മിനിറ്റ് അനുവദിക്കും. ഡിസൈൻ, ഫാബ്രിക്കേഷൻ വർക്കുകളുടെ പ്രൊപ്പോസലിൽ വിശദമായ കോസ്റ്റ് എസ്റ്റിമേറ്റ് ഉൾപ്പെടുത്തണം. തുക പരമാവധി 50 ലക്ഷം രൂപയ്ക്കുള്ളിൽ ആയിരിക്കണം. അവതരണ ദിവസം തന്നെ പ്രൊപ്പോസൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ സമർപ്പിക്കണം.