ന്യൂഡല്‍ഹി : 2024 ഓഗസ്റ്റ് 14
രാജ്യ വിഭജന സമയത്ത് ആഘാതങ്ങള്‍ക്കിരയായവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിഭജനം നിരവധി ആളുകള്‍ക്ക് ഉണ്ടാക്കിയ ഗുരുതരമായ ആഘാതവും ദുരിതവും വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള എക്സിലെ ഒരു പോസ്റ്റില്‍, ശ്രീ മോദി അനുസ്മരിച്ചു.
മനുഷ്യന്റെ പ്രതിരോധശേഷിയെ പ്രശംസിച്ച ശ്രീ മോദി രാജ്യത്തിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു.
വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തില്‍, വിഭജനത്തിന്റെ ഭീകരതയില്‍ ആഘാതം നേരിട്ട എണ്ണമറ്റ ആളുകളെ നാം അനുസ്മരിക്കുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയുടെ കരുത്തിനെ വ്യക്തമാക്കുന്ന ഈ ദിനം അവരുടെ ധീരതയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിനുള്ളത് കൂടിയാണ്. വിഭജനത്തിന്റെ ആഘാതം നേരിട്ടവരില്‍ പലരും, അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. നമ്മുടെ രാഷ്ട്രത്തിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം എപ്പോഴും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും ഇന്ന് നാം ആവര്‍ത്തിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
ND-MRD
*****
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : 2024 ഓഗസ്റ്റ് 14
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പായ, ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി. ഭാവിസംബന്ധിയായ മേഖലകളിൽ ഇന്ത്യ നൽകുന്ന അത്ഭുതകരമായ അവസരങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ഫോക്‌സ്‌കോണിൻ്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശ്രീ നരേന്ദ്ര മോദി ചർച്ച ചെയ്തു.
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സിൽ' പ്രധാനമന്ത്രി കുറിച്ചു :
“ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിൻ്റെ (ഫോക്‌സ്‌കോൺ) ചെയർമാൻ ശ്രീ യംഗ് ലിയുവിനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ഭാവിസംബന്ധിയായ മേഖലകളിൽ ഇന്ത്യ നൽകുന്ന മികച്ച അവസരങ്ങൾ ഞാൻ എടുത്തുപറഞ്ഞു. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അവരുടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചും ഞങ്ങൾ മികച്ച ചർച്ചകൾ നടത്തി."