ആലപ്പുഴ മെഗാ തൊഴിൽമേളയുടെ പ്രചരണാർത്ഥം റീല്‍സ് തയ്യാറാക്കി സമ്മാനം നേടാം
തൊഴിലിൻ്റെ ആവശ്യകത, പ്രാധാന്യം, ജീവിതത്തിൽ തൊഴിലിനുള്ള പ്രസക്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽമേളയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടൻ്റുകളാണ് റീല്‍സായി സമര്‍പ്പിക്കേണ്ടത്
ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ പ്രചരണാർത്ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. തൊഴിലിൻ്റെ ആവശ്യകത, പ്രാധാന്യം, ജീവിതത്തിൽ തൊഴിലിനുള്ള പ്രസക്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽമേളയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടൻ്റുകളാണ് റീല്‍സായി സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ത്ഥികള്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി 94965 54069 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജായി അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് സമ്മാനം നല്‍കും. ജനുവരി 30ന് വൈകിട്ട് അഞ്ച് മണിവരെ റീലുകള്‍ അയക്കാം.