മലിനീകരണ നിയന്ത്രണ ബോർഡ്: പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. 2025-ലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ അവാർഡ് വിതരണം

തിരുവനന്തപുരം : മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡ് നൽകുന്നു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ് പുലർത്താനുള്ള മനോഭാവം സ്ഥാപനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിനാണ് അവാർഡ്.
വ്യവസായശാലകൾ (വൻകിട, ഇടത്തരം, ചെറുകിടം) സ്റ്റോൺ ക്രഷർ, ഡയറി (പാൽ സംസ്‌കരണ യൂണിറ്റുകൾ), പ്രിന്റ് ആൻഡ് വിഷ്വൽ മീഡിയ, മറ്റു സ്ഥാപനങ്ങൾ (വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാട്ടർ തീം പാർക്ക്, ആരാധനാലയങ്ങൾ), വേസ്റ്റ് മാനേജ്‌മെന്റ് ഫെസിലിറ്റീസ് (റീസൈക്ലിങ് യൂണിറ്റ്, റീട്രഡിങ്, റീഫർബിഷിങ്, റെൻഡറിങ്) മേഖലകളിലാണ് ഈ വർഷത്തെ അവാർഡുകൾ നൽകുക. ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി അവലോകനം ചെയ്ത് ഷോർട്ട്‌ലിസ്റ്റ് ചെയ്ത യൂണിറ്റുകളിൽ പരിശോധന നടത്തി ഇതിനായി രൂപീകരിച്ച് സെലക്ഷൻ കമ്മിറ്റി അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കും. ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. 2025-ലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. അവാർഡിനുള്ള അപേക്ഷാ ഫാമും വിശദവിവരങ്ങളും ബോർഡിന്റെ വെബ്‌സൈറ്റായ kspcb.kerala.gov.in -ൽ ലഭ്യമാണ്.