വനിതാ പ്രീമിയർ ലീഗ് മൂന്നാം സീസൺ ഇന്ന്തുടങ്ങുന്നു
ആദ്യ കളിയിൽ ആർസിബിയും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടും

വഡോദര : വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും, ഗുജറാത്ത് ജയന്റ്സും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7.30 ന് വഡോദരയിലാണ് മത്സരം. അടുത്ത മാസം 15 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.മൊത്തം അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പിൽ മത്സരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡെൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, യുപി വാരിയേഴ്സ് ടീമുകളാണ് ഇത്. വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായി നാല് വേദികളിലായി മത്സരങ്ങൾ നടക്കാൻ പോവുകയാണ്. മുംബൈ ( ബ്രാബോൺ സ്റ്റേഡിയം ), വഡോദര, ലക്നൗ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഡെൽഹി ക്യാപിറ്റൽസിന്റെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മാത്രമാണ് മത്സരങ്ങൾ ഇല്ലാത്തത്. ഐപിഎൽ 2025 സീസണ് മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്