ഡ്രൈവർ നിയമനം

പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മ ബഡ്സ് സ്‌കൂളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത - ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ബയോഡാറ്റ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 വൈകുന്നേരം അഞ്ച്. ഫോണ്‍- 0467 2234030, 9496049659.