പെൻഷൻ മസ്റ്ററിങ് നാളെ മുതൽ.ഗുണഭോഗ്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പെൻഷൻ മസ്റ്റ്റിങ്ങിനായി ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ രണ്ട് മാസക്കാലം സമയം അനുവദിച്ചിട്ടുണ്ട്. ആദ്യദിനങ്ങളിലെ തിരക്കുകൾ ഒരുപക്ഷെ സൈറ്റ് ജാം ആകുന്നതിലേക്ക് നയിച്ചേക്കാം ആയതിനാൽ പെൻഷൻ ഗുണഭോക്താക്കൾ തിക്കി തിരക്കി മസ്റ്റ്റിങ്ങിന് വരേണ്ട സാഹചര്യം നിലവിലില്ല.
സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് നാളെമുതൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി പെൻഷൻ മസ്റ്റ്‌റിങ് ചെയ്തു തുടങ്ങാം. പെൻഷൻ മസ്റ്റ്റിങ്ങിനായി ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ രണ്ട് മാസക്കാലം സമയം അനുവദിച്ചിട്ടുണ്ട്. ആദ്യദിനങ്ങളിലെ തിരക്കുകൾ ഒരുപക്ഷെ സൈറ്റ് ജാം ആകുന്നതിലേക്ക് നയിച്ചേക്കാം ആയതിനാൽ പെൻഷൻ ഗുണഭോക്താക്കൾ തിക്കി തിരക്കി മസ്റ്റ്റിങ്ങിന് വരേണ്ട സാഹചര്യം നിലവിലില്ല. എല്ലാവർക്കും മസ്റ്റ്‌റിങ് ചെയ്യാൻ ആവശ്യത്തിനുള്ള സമയം ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്.
പെൻഷൻ ഗുണഭോക്താക്കൾ അവരവരുടെ ആധാർകാർഡും പെൻഷൻ നമ്പറും/ കഴിഞ്ഞ വർഷം മസ്റ്റ്‌റിങ് ചെയ്തപ്പോൾ കിട്ടിയ പ്രിന്റ് ( ഉണ്ടെങ്കിൽ ) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റ്‌റിങ് പൂർത്തിയാക്കാവുന്നതാണ്. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ പെൻഷൻ ഗുണഭോക്താക്കളും മേൽപ്പറഞ്ഞ കാലയളവിൽ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.പെൻഷൻ മസ്റ്റ്‌റിങ് ഫീസ് 30 രൂപ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ നൽകേണ്ടതാണ്.കിടപ്പുരോഗികളായുള്ള ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി മസ്റ്റ്‌റിങ് ചെയ്യാനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനായി അതാതു സ്ഥലത്തെ വാർഡ് മെമ്പറുമായി ബന്ധപ്പെടുക.