ഒരാഴ്ചയ്ക്കുള്ളില്‍ 30% പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് അക്ഷയ

വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
Download Akshaya News Kerala Mobile app
2025 ജൂൺ 25ന് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ മസ്റ്ററിംഗ് കേവലം ഏഴു ദിവസത്തിനുള്ളില്‍ 30% പൂര്‍ത്തീകരിച്ച് വൻ വിജയത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് അക്ഷയ സംരംഭകർ.
കേരളത്തിൽ ആകെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ 5007380 ആണ്, ഇതിൽ 1516290 ഗുണഭോക്താക്കളുടെ (30.28%) പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു. അതുപോലെ ആകെ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 1348169 ആണ്. ഇതിൽ 391645 ഗുണഭോക്താക്കളുടെ (29%) പെൻഷൻ മസ്റ്ററിംഗും പൂർത്തീകരിച്ചു കഴിഞ്ഞു. അങ്ങനെ ആകെ 6355549 ഗുണഭോക്താക്കളിൽ 1907935 പേരുടെ ( 30.02% ) പെൻഷൻ മസ്റ്ററിൽ പൂർത്തീകരിച്ചു കഴിഞ്ഞു.
2025ജൂലൈ 25 മുതൽ ഓഗസ്റ്റ് 24 വരെയാണ് വാര്‍ഷിക പെൻഷൻ മസ്റ്ററിംഗിന് സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളതാണെങ്കിലും തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ കൂടി വളരെ നേരത്തെ തന്നെ പൂർത്തീകരിച്ച് കൊണ്ട് മുന്നേറുകയാണ് അക്ഷയ. മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനു മുന്നേ തന്നെ കിടപ്പുരോഗികളുടെ ഹോം മസ്റ്ററിംഗ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ സംരംഭകർ.
ഇത്ര നാള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന L0 ഫിംഗര്‍ സ്കാനിംഗ് ഡിവൈസുകള്‍ നിര്‍ത്താലാക്കിയതിനാല്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് പുതിയ L1 ഫിംഗര്‍ സ്കാനിംഗ് ഡിവൈസുകള്‍ സ്വന്തം ചിലവില്‍ വാങ്ങി കൊണ്ടാണ് അക്ഷയ സംരംഭകർ സര്‍ക്കാറിന്‍റെ ഈ പദ്ധതി വിജയിപ്പിക്കുവാന്‍ തയ്യാറായത്.
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app