നിരവധി അവസരങ്ങൾ; 171 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം
2026 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 ഉൾപ്പെടെ 171 തസ്തികകളിലേക്ക് പബ്ലിക് സർവീസ് കമീഷൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഡിസംബർ 31 മുതൽ 2026 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി, എൻഡോക്രൈനോളജി, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, ഓങ്കോ പാത്തോളജി, റെസ്പിറേറ്ററി മെഡിസിൻ, പൾമണറി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, പീഡിയാട്രിക് ഗ്യസ്ട്രോ എന്ററോളജി)
2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമസി.
3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിങ് (പാർട്ട് 1, 2 നേരിട്ടും തസ്തികമാറ്റം മുഖേനയും).
4. കേരള സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2.
5. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (സീനിയർ) (തസ്തികമാറ്റം മുഖേന).
6. സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സോയിൽ കൺസർവേഷൻ).
7. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2.
8. കേരള നാഷണൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും).
9. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജേർണലിസം, ഹോംസയൻസ്).
10. പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ തമിഴ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), ലക്ചറർ ഇൻ കന്നഡ
11. കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ.
12. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ.പോളിടെക്നിക്കുകൾ).
13. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സൂപ്രണ്ട് ഓഫ് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ്.
14. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) (സംസ്കൃതം, ഇംഗ്ലീഷ്, കന്നഡ, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, കെമിസ്ട്രി, മാത്‍സ്, ഫിസിക്സ്).
15. ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിൽ റിസർച്ച് ഓഫീസർ.
16. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്.
17. ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ).
18. ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (സിവിൽ), ജെസിബി ഓപ്പറേറ്റർ (ബുൾഡോസർ ഓപ്പറേറ്റർ), മിഡ്വൈഫ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ.
19. ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2.
20. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ പിഡി ടീച്ചർ (മെയിൽ).
21. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന).
22. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്.
23. കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (തസ്തികമാറ്റം മുഖേന, കേരള വാട്ടർ അതോറിറ്റിയിലെ ലോവർ കാറ്റഗറിയിലുള്ള ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം).
24. ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമീഷൻ/കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽസ് ഓഫീസ് എന്നിവിടങ്ങളിൽ ബൈൻഡർ.
25. ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിൽ വെൽഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, പവർ പ്ലാന്റ് അസിസ്റ്റന്റ്, കുക്ക് കം കെയർടേക്കർ, ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ, ബോയിലർ അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്.
26. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്.
27. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ റിസപ്ഷനിസ്റ്റ്.
28. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും).
29. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ ജനറൽ വർക് സൂപ്പർവൈസർ/ടാപ്പിങ് സൂപ്പർവൈസർ.
30. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ്.
31. കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഓഫീസ് അറ്റൻഡന്റ് (പാർട്ട് 2 സൊസൈറ്റി കാറ്റഗറി).
32. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാർട്ട് 1, 2, 3 þ ജനറൽ, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി).
33. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) പ്രോജക്ട് ഓഫീസർ (പാർട്ട് 1, 2, 3 þ ജനറൽ, മത്സ്യതൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി).
34. കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന).
35. കേരള ഇലക്ട്രിക്കൽ ആൻഡ് അലീഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ).
36. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യട്ടിക്കൽസ് ലിമിറ്റഡ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, കെഎംഎംഎൽ (ടിപി യൂണിറ്റ്) തുടങ്ങിയവയിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ
ഗ്രേഡ് 2.
37. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2.
38. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കാറ്ററിങ് ആൻഡ് ഹോസിപിലാറ്റി അസിസ്റ്റന്റ്).
39. ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിങ് അസിസ്റ്റന്റ്.
40. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ.
41. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇൻസ്ട്രുമെന്റ് ടെക്നോളജി, മേസണറി, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്).
42. ഗ്രൗണ്ട് വാട്ടർ വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.
43. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ.
44. ഹോമിയോപ്പതി വകുപ്പിൽ (മെഡിക്കൽ കോളേജ്) അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി.
45. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഫോട്ടോഗ്രാഫർ (തസ്തികമാറ്റം മുഖേന).
46. കേരളത്തിലെ സർവ്വകലാശാലകളിൽ ഓവർസിയർ ഗ്രേഡ് 2 (സിവിൽ).
47. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ എജ്യൂക്കേഷണൽ
സൈക്കോളജി.
48. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) അസിസ്റ്റന്റ്
റിസർച്ച് ഓഫീസർ (കെമിസ്റ്റ്).
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം
1. കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന)
2. മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(തസ്തികമാറ്റം മുഖേന).
3. വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ.
4. ഇടുക്കി ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ.
5. കാസറഗോഡ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (കന്നഡ മീഡിയം) (തസ്തികമാറ്റം മുഖേന).
6. തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്എസ്) (മലയാളം മീഡിയം).
7. ആലപ്പുഴ, തൃശൂർ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യുപിഎസ്)
8. കാസറഗോഡ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (യുപിഎസ്).
9. തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ (ഇലക്ട്രിസിറ്റി വിങ് ഓഫ് തൃശൂർ) സബ് എഞ്ചിനീയർ.
10. എറണാകുളം, കോഴിക്കോട് ജില്ലകളിൽ അച്ചടി വകുപ്പിൽ ഇലക്ട്രീഷ്യൻ ഗ്രേഡ് 2.
11. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2.
12. വയനാട്, കാസറഗോഡ് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2/ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2.
13. മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (വിമുക്തഭടൻമാർ/വിമുക്തഭടൻമാരുടെ ആശ്രിതർ/പ്രതിരോധ സേനയിലുള്ളവരുടെ ആശ്രിതർ).
14. കോഴിക്കോട് ജില്ലയിൽ സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ ട്രേസർ.
15. വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ.
16. വിവിധ ജില്ലകളിൽ അച്ചടി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഫിറ്റർ മെക്കാനിക്).
17. വിവിധ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്, ട്രാക്ടർ ഡ്രൈവർ ഗ്രേഡ് 2, ഫിറ്റർ.
18. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2.
19. തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ).
20. കണ്ണൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ പ്ലംബർ/പ്ലംബർ കം ഓപ്പേറേറ്റർ.
21. തൃശൂർ ജില്ലയിൽ എൻസിസി വകുപ്പിൽ ഫാരിയർ (വിമുക്തഭടൻമാർ മാത്രം).
22. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
1. കേരള പബ്ലിക് സർവീസ് കമീഷനിൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം).
2. ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), മെക്കാനിക്കൽ അസിസ്റ്റന്റ്.
3. ഗവ. സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽസ് ഓഫീസ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികവർഗം).
4. ഓയിൽപാം ഇൻഡ്യ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (എസ്റ്റേറ്റ്) (പട്ടികജാതി/പട്ടികവർഗം).
5. ഓയിൽപാം ഇൻഡ്യ ലിമിറ്റഡിൽ ബോയിലർ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം
1. കൊല്ലം ജില്ലയിൽ കേരള പൊലീസ് സർവീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ (പട്ടികവർഗം).
2. പത്തനംതിട്ട ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം).
3. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം).
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി (എസ്ഐയുസി നാടാർ, ഈഴവ/തിയ്യ/ബില്ലവ).
2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലീം, എസ്ഐയുസി നാടാർ).
3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (എസ്‍സിസിസി, പട്ടികജാതി).
4. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി (പട്ടികവർഗ്ഗം, എസ്‍സിസിസി).
5. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (പട്ടികജാതി).
6. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി (എസ്‍സിസിസി).
7. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് (എസ്‍സിസിസി, ഹിന്ദുനാടാർ).
8. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (ഒബിസി, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ).
9. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ് (എൽസി/എഐ).
10. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (ധീവര).
11. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (എൽസി/എഐ, മുസ്ലീം, വിശ്വകർമ്മ).
12. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (എസ്‍സിസിസി).
13. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ.പോളിടെക്നിക്കുകൾ) (മുസ്ലീം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ, എൽസി/എഐ, പട്ടികജാതി).
14. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി, പട്ടികവർഗം).
15. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സ്റ്റാറ്റിസ്റ്റിക്സ് (പട്ടികജാതി).
16. വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (ധീവര, എസ്.സി.സി.സി.).
17. കേരള അഗ്രികൾച്ചർ യുണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രികൾച്ചർ) (എസ്‍സിസിസി).
18. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (എസ്‍സിസിസി).
19. കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ (മുസ്ലീം).
20. കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (എൽസി/എഐ).
21. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് (മുസ്ലീം).
22. വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 (പട്ടികവർഗം).
23. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ന്യൂറോളജി (ധീവര).
24. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഫോറൻസിക് മെഡിസിൻ (ഹിന്ദുനാടാർ).
25. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ ഗ്യസ്ട്രോ എന്ററോളജി (പട്ടികജാതി).
26. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഓങ്കോളജി (പട്ടികജാതി).
27. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി (മുസ്ലീം, എസ്ഐയുസി നാടാർ).
28. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോളജി (വിശ്വകർമ്മ).
29. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ജനിറ്റോ യൂറിനറി സർജറി (ഈഴവ/തിയ്യ/ബില്ലവ)
എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം
1. വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികജാതി, പട്ടികവർഗം).
2. കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികവർഗം).
3. വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ).
4. തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി, പട്ടികവർഗം).
5. വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ധീവര, ഒബിസി, എസ്‍സിസിസി, ഹിന്ദുനാടാർ, വിശ്വകർമ്മ, എസ്ഐയുസി നാടാർ, പട്ടികജാതി, പട്ടികവർഗം).
6. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽക്ക് നഴ്സ് ഗ്രേഡ് 2 (മുസ്ലീം, എൽസി/എഐ, ഹിന്ദുനാടാർ, പട്ടികവർഗം, ഒബിസി, ധീവര).
7. കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗം).
8. വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (മുസ്ലീം, പട്ടികജാതി, എൽസി/എഐ).
9. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (മുസ്ലീം).
10. പത്തനംതിട്ട ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (പട്ടികജാതി).
11. വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികവർഗം, പട്ടികജാതി).
12. കോട്ടയം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഈഴവ/തിയ്യ/ബില്ലവ).
13. കോഴിക്കോട്, വയനാട് ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (എസ്‍സിസിസി, ധീവര).
14. തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ) (വിശ്വകർമ്മ).
15. വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗം, ഹിന്ദുനാടാർ, എൽസി/എഐ, പട്ടികജാതി, എസ്‍സിസിസി)
അസാധാരണ ഗസറ്റ് തീയതി 31.12.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04.02.2026. കൂടുതൽ വിവരങ്ങൾ 2026 ജനുവരി 1 ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ ലഭിക്കും.


