കഴിഞ്ഞ ദശകത്തിൽ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി
ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 മാർച്ച് 03
ഇന്ന്, ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറയുകയുണ്ടായി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
“ഇന്ന്, #WorldWildlifeDay യിൽ, നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവർത്തിക്കാം. ഓരോ ജീവിവർഗവും ഒരു സുപ്രധാന പങ്ക് വഹിക്കുന്നു - അവയുടെ ഭാവി വരും തലമുറകൾക്കായി നമുക്ക് സംരക്ഷിക്കാം!
വന്യജീവികളെ സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ഇന്ത്യ നൽകുന്ന സംഭാവനകളിൽ നമ്മൾ അഭിമാനിക്കുന്നു.”
കഴിഞ്ഞ ദശകത്തിൽ കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“കഴിഞ്ഞ ദശകത്തിൽ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി, ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നു.
ഇന്ന് രാവിലെ, ലോക വന്യജീവി ദിനത്തിൽ, ഞാൻ ഗിറിൽ ഒരു സഫാരിക്ക് പോയി, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പ്രൗഢഗാംഭീര്യമുള്ള ഏഷ്യൻ സിംഹത്തിന്റെ ആവാസ കേന്ദ്രമാണിത്; ഗിറിലേക്ക് എത്തുമ്പോൾ ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നമ്മൾ കൂട്ടായി ചെയ്ത പ്രവർത്തനങ്ങളുടെ നിരവധി ഓർമ്മകളും തിരികെ വരുന്നു: പ്രധാനമന്ത്രി
കഴിഞ്ഞ കുറേ വർഷങ്ങളായി, കൂട്ടായ പരിശ്രമങ്ങളുടെ ബലമായി ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്; ഏഷ്യൻ സിംഹത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും സമീപ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് പ്രശംസനീയമാണ്: പ്രധാനമന്ത്രി
പ്രൗഢഗാംഭീര്യമുള്ള ഏഷ്യൻ സിംഹങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന ഗിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സഫാരി നടത്തി.
X ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:.
" #WorldWildlifeDay, ആയ ഇന്ന് രാവിലെ, ഞാൻ ഗിറിൽ ഒരു സഫാരിക്ക് പോയി, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പ്രൗഢഗാംഭീര്യമുള്ള ഏഷ്യൻ സിംഹത്തിന്റെ വാസസ്ഥലമാണിത്. ഗിറിലേക്കുള്ള സന്ദർശനം, ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നമ്മൾ കൂട്ടായി ചെയ്ത പ്രവർത്തനങ്ങളുടെ നിരവധി ഓർമ്മകളും തിരികെ കൊണ്ടുവരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി, കൂട്ടായ പരിശ്രമങ്ങളിലൂടെ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യാറ്റിക് സിംഹത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും സമീപ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് പ്രശംസനീയമാണ്.