പ്രധാനമന്ത്രി മോദി തലസ്ഥാനത്ത്; അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു
തിരുവനന്തപുരം: വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഓരോ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.3 അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു 'അമൃത് ഭാരത് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ റെയിൽ ഗതാഗതം കൂടുതൽ വികസിക്കും.'
വികസിത കേരളം എന്നതിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകൂ. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉടൻ പറയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള നടപടി വേഗംകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു


