പ്ലസ്ടു പാസ്സായവർക്ക് ഇന്ത്യൻ നേവിയിൽ അവസരം
2003 നവംബർ 1 നും 2007 ഏപ്രിൽ 30 നും ഇടയിൽ ജനിച്ചവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇംഗ്ലീഷ്ലും ഹിന്ദിയിലുമുള്ള പരീക്ഷയിൽ നൂറു ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറാണ് പരീക്ഷ സമയം.
ഇന്ത്യൻ നേവിയിൽ ജോലിനേടാൻ പുരുഷൻമാർക്ക് അവസരം.മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്കാണ് അവസരം വന്നിട്ടുള്ളത്. സെപ്റ്റംബർ 17 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നിലവിലെ പത്താം ക്ലാസിലെ മാർക്കിനോടൊപ്പം തന്നെ പ്ലസ്ടു വിന് ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയവയിൽ മിനിമം 40 ശതമാനം മാർക്കും നേടിയിരിക്കണം.പ്ലസ്ടു വിന് ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2003 നവംബർ 1 നും 2007 ഏപ്രിൽ 30 നും ഇടയിലുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പരീക്ഷയിൽ നൂറു ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറാണ് പരീക്ഷ സമയം. തിരെഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ 14600 രൂപ തുടക്കത്തിൽ തന്നെ സ്റ്റൈപ്പെന്റായി നൽകും.
എഴുത്ത് പരീക്ഷ, ശരീരികക്ഷമതാ പരീക്ഷ എന്നിവയ്ക്ക് പുറമെ വൈദ്യ പരിശോധനയും ഉണ്ടായിരിക്കും. പരീക്ഷയുടെ സിലബസും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും അറിയുന്നതിനായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക