ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ അവസരം

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 113 ഒഴിവുണ്ട്.

Jan 22, 2025
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ അവസരം
apply now

ന്യൂഡൽഹി :   ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 113 ഒഴിവുണ്ട്. വിവിധ യൂണിറ്റുകളിലും ഡിപ്പോകളിലുമായിരിക്കും നിയമനം.

ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-11, ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം, മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/ 30 ഇംഗ്ലീഷ് വാക്ക് ടൈപ്പ് റൈറ്റർ ടൈപ്പിങ് സ്പീഡ്. അല്ലെങ്കിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. പ്രായം: 18-27 വയസ്സ്.

സ്റ്റോർ കീപ്പർ: ഒഴിവ്-24, ശമ്പളം: 19,900-63,200 രൂപ. യോഗ്യത: പന്ത്രണ്ടാംക്ലാസും ബന്ധപ്പെട്ട വിഷയത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-27 വയസ്സ്.

മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവ്-29, ശമ്പളം: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ്. പ്രായം: 18-25 വയസ്സ്.

ട്രേഡ്സ്‌മാൻ മേറ്റ്: ഒഴിവ്-31, ശമ്പളം: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യവും ഫിറ്റർ/ വെൽഡർ/ വാച്ച് റിപ്പയറർ/ ബ്ലാക്‌സ്മിത്ത്/ മോൾഡർ/ കട്‌ലർ/ പെയിന്റർ/ ടിൻസ്മിത്ത്/ ടിൻ ആൻഡ് കോപ്പർസ്മിത്ത്/ കാർപ്പെന്റർ ആൻഡ് ജോയ്നർ/ സോയർ ട്രേഡിൽ അപ്രന്റിസ്ഷിപ്പ്/ കോംപിറ്റൻസിയും. പ്രായം: 18-25 വയസ്സ്.മറ്റുതസ്തികകളും ഒഴിവും: അക്കൗണ്ടന്റ് -1, സ്റ്റെനോഗ്രാഫർ -1, ഫോട്ടോഗ്രാഫർ -1, ഫയർമാൻ -5, കുക്ക് -4, ലാബ് അറ്റൻഡന്റ് -1, വാഷർമാൻ -2, കാർപ്പെന്റർ ആൻഡ് ജോയ്നർ -2, ടിൻ സ്മിത്ത് -1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ആറ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.