കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും
വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.

കന്യാകുമാരി :കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.തമിഴ്നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് കന്യാകുമാരി പൂംപുഹാര്‍ ബോട്ടുജെട്ടിയില്‍നിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും. 5.45-ന് വിവേകാനന്ദപ്പാറയിലെ ധ്യാനമുറിയില്‍ എത്തുന്ന അദ്ദേഹം 31 വരെ അവിടെ ധ്യാനത്തിലായിരിക്കും. ജൂണ്‍ ഒന്നിനു വൈകിട്ട് മൂന്നിന് ബോട്ടില്‍ അദ്ദേഹം തീരത്തേക്കു മടങ്ങും.