കീം – 2024 കേന്ദ്രീകൃത അലോട്ട്മെന്റ് ,ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല
 
                                    തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്ക് 2024 – 2025 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർഥികൾക്ക് വിവിധ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ / എയ്ഡഡ് / സ്വയംഭരണ എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് / സ്വകാര്യ സ്വാശ്രയ / സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എൻജിനിയറിങ് കോളേജുകളിലേക്കും, സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലേക്കും ആണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. 2024 ലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് ആഗസ്റ്റ് അഞ്ചിനു രാവിലെ 11 വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽത്തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            