സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
സാക്ഷ്യപ്പെടുത്തിയ ഹാള്‍ടിക്കറ്റ് നിര്‍ബന്ധം
കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ.)/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല പരീക്ഷകള്‍ എഴുതാൻ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഹാള്‍ടിക്കറ്റ് നിര്‍ബന്ധമാക്കി. സാക്ഷ്യപ്പെടുത്തിയ ഹാള്‍ടിക്കറ്റ് ഹാജരാക്കാത്തപക്ഷം വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.പി എഡ്. (2019 പ്രവേശനം മുതല്‍), രണ്ടു വര്‍ഷ ബി.പി എഡ്. (2021 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 18 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ അഞ്ചു മുതല്‍ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ( CBCSS - UG 2023 പ്രവേശനം മാത്രം) ബി.ഡെസ് (ഗ്രാഫിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ ഡിസൈനിങ്) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ എട്ടിന് തുടങ്ങും.
നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി എഡ്. (2016 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15ന് തുടങ്ങും.
വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ മൂന്നാം വര്‍ഷ ബി.എച്ച്.എം വിദ്യാര്‍ഥികള്‍ക്കായുള്ള ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് 12ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ജൂലൈ എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ. ( CUCBCSS-UG 2018 പ്രവേശനം, CBCSS-UG 2019 പ്രവേശനം മുതൽ), ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രഫഷനല്‍ ( CUCBCSS-UG 2018 പ്രവേശനം മുതല്‍ ) ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്. (2011 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 17വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ മാനേജ്മെന്റ് ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.