എല്ലാ പോലീസുകാർക്കും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അവസരം ഒരുങ്ങുന്നു;ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി.
ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസുകാർക്കും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അവസരം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കണമെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.പോലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പോലീസുകാർക്കിടയിലുണ്ട്.