കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്ലേഴ്സിനു രണ്ടു റണ്‍സ് ജയം
29 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന് ബേബി (33 പന്തില്‍ 55) മികച്ച പ്രകടനം പുറത്തെടുത്തു
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്ലേഴ്സിനു രണ്ടു റണ്‍സ് ജയം. 164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സ് നേടിയത്. കൊല്ലത്തിനായി അഭിഷേക് നായര്‍ - അരുണ്‍ പൗലോസ് ഓപ്പണിംഗ് കൂട്ടുകെട്ട് 49 റണ്‍സ് നേടി മികച്ച അടിത്തറ ഒരുക്കിയിരുന്നു.പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന് ബേബി - രാഹുല്‍ ശര്‍മ കൂട്ടുകെട്ടാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന് ബേബി (33 പന്തില്‍ 55) മികച്ച പ്രകടനം പുറത്തെടുത്തു.ആലപ്പുഴയ്ക്കു വേണ്ടി വിശ്വേശ്വര്‍ സുരേഷ് നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. 164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന മികച്ച തുടക്കമാണ് സമ്മാനിച്ചത്.