എടുക്കുന്ന നിലപാടിൽ ഉറച്ചുനിന്ന് തോഴിലാളികൾക്കുവേണ്ടി പൊരുതിയ ജനസേവകനായിരുന്നു ജോസ് പുത്തേട്ട് :മന്ത്രി റോഷി അഗസ്റ്റിൻ
ജോസ് പുത്തേട്ടിന്റെ സംസ്കാരം മാർ മാത്യു അറക്കൽ പിതാവിന്റെ നേത്വത്വത്തിലുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം നടന്നു .
 
                                    എരുമേലി :കേരളാ കോൺഗ്രസ്സ് എം പാർട്ടി എടുക്കുന്ന നിലപാടിൽ ഉറച്ചു നിന്ന് തൊഴിലാളികൾക്കുവേണ്ടി അഹോരാത്രം പൊരുതിയ ജനസേവകനായിരുന്നു ജോസ് പുത്തേട്ട് എന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .കെ ടി യൂ സി എം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജോസ് പുത്തേട്ടിന്റെ നിര്യാണത്തോടനുബന്ധിച്ചു മണിപ്പുഴ ക്രിസ്തുരാജ പള്ളി ആഡിറ്റോറിയത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി .സംസ്ഥാനത്തുടനീളം കെ ടി യു സി വളർത്തുവാൻ തൊഴിലാളികൾക്കുവേണ്ടി ഓടി നടന്ന പാർട്ടി നേതാവായിരുന്നു ജോസ് പുത്തെട്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .കേരളാ കോൺഗ്രസ്സ് എം ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ,കെ ടി യു സി സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ ജോസ് പുത്തൻകാല , കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,സണ്ണിക്കുട്ടി അഴകംപ്രയിൽ ,ഉൾപ്പെടയുള്ള വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു .കഴിഞ്ഞ ദിവസം നിര്യാതനായ ജോസ് പുത്തേട്ടിന്റെ സംസ്കാരം മണിപ്പുഴ ക്രിസ്തുരാജ് ദൈവാലയത്തിൽ മാർ മാത്യു അറക്കൽ പിതാവിന്റെ നേത്വത്വത്തിലുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം നടന്നു .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            