സി .ടി . സി. ആർ ഐ യുടെ കിഴങ്ങുവിള പദ്ധതിക്ക് തുടക്കമായി പുതിയ മരച്ചീനി ഇനങ്ങൾ പുറത്തിറക്കി
മരച്ചീനിയുടെ പുതിയ ഇനങ്ങളായ ശ്രീ അന്നം, ശ്രീ മന്ന എന്നിവയും ശ്രീ പി പ്രസാദ് പുറത്തിറക്കി

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പു മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ സ്ഥാപനം 2024-25 വർഷത്തെ കിഴങ്ങുവിള പദ്ധതിക്ക് തുടക്കം കുറിച്ചു. അഖില ഭാരതീയ കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതിയുടെ ഭാഗമായി, കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല പുല്ലംകുളം ഓഡിറ്റോറിയത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു. കാർഷിക സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച മരച്ചീനിയുടെ പുതിയ ഇനങ്ങളായ ശ്രീ അന്നം, ശ്രീ മന്ന എന്നിവയും ശ്രീ പി പ്രസാദ് പുറത്തിറക്കി. കേന്ദ്ര കിഴങ്ങുവിള സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി.