നീറ്റ് യു.ജി. കൗൺസലിങ് ഓഗസ്റ്റ് 14 മുതൽ
ന്യൂഡൽഹി: നീറ്റ് യു.ജി. കൗൺസലിങ് ഓഗസ്റ്റ് 14-ന് തുടങ്ങുമെന്ന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അറിയിച്ചു. കൗൺസലിങ്ങിനായുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് ആദ്യവാരം തുടങ്ങുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ. ബി. ശ്രീനിവാസ് അറിയിച്ചു. രാജ്യത്തെ 710 മെഡിക്കൽ കോളേജുകളിലെ 1.10 ലക്ഷം എം.ബി.ബി.എസ്. സീറ്റിലേക്കും 21,000 ബി.ഡി.എസ്. സീറ്റിലേക്കുമാണ് കൗൺസലിങ് നടക്കുക.


