നാവിക ദിനാഘോഷങ്ങൾ ഡിസംബർ 3-ന് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ ശംഖുമുഖം ബീച്ചിൽ
ബഹുമാനപ്പെട്ട പ്രസിഡന്റ് മുഖ്യാതിഥിയായിരിക്കും നവംബർ 29, ഡിസംബർ 01 തീയതികളിൽ ഫുൾ ഡ്രസ് റിഹേഴ്‌സൽ
ശംഖുമുഖം :
ഈ വർഷം, നാവിക ദിനാഘോഷങ്ങൾ 2025 ഡിസംബർ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചിൽ നടക്കും. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
2025 നവംബർ 29, ഡിസംബർ 1 തീയതികളിൽ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചിൽ ഫുൾ ഡ്രസ് റിഹേഴ്‌സൽ നടക്കും. ഇതിൻ്റെ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സർക്കാറിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോർ ബിജു സാമുവൽ പറഞ്ഞു


