"നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ പദ്ധതി" കാഞ്ഞിരപ്പള്ളി താലൂക്കിലെ സർക്കാർ ഓഫീസുകളിൽ അക്ഷയ സംരംഭകർ സന്ദർശനം ആരംഭിച്ചു
അക്ഷയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ,വിവിധ സർക്കാർ ഉത്തരവുകളുടെ കോപ്പികൾ എന്നിവ നൽകി
കാഞ്ഞിരപ്പള്ളി : ഫെയ്‌സ് (ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം "നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ" പദ്ധതിയുടെ ഔദ്യോഗിക സമ്പർക്ക നിർവ്വഹണം കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ വകുപ്പുകളിൽ സന്ദർശനം നടത്തി തുടക്കമായി .കാഞ്ഞിരപ്പള്ളി തഹസിൽദാർ ഓഫീസിൽ തഹസിൽദാർ ജോസ്‌കുട്ടി കെ എം ന് അക്ഷയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ,വിവിധ സർക്കാർ ഉത്തരവുകളുടെ കോപ്പികൾ എന്നിവ നൽകി സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു . - താലൂക്ക് ആസ്ഥാനത്തും 2 പഞ്ചായത്തുകളിലുമായി 14 വകുപ്പദ്ധ്യക്ഷന്മാരെ സന്ദർശിച്ചു അക്ഷയയും സർക്കാരും സംബന്ധിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന കോപ്പികൾ നൽകുകയുണ്ടായി .അടുത്ത ദിവസങ്ങളിൽ ഇതര പഞ്ചായത്തുകളിലെ സർക്കാർ ഓഫീസുകളും അക്ഷയ സംരംഭകർ സന്ദർശിക്കും .കാഞ്ഞിരപ്പള്ളി ബ്ലോക്ക് അക്ഷയ പ്രതിനിതി ടി എസ് ശിവകുമാർ ,പ്രസന്നകുമാരി ചിറക്കടവ്,രാജേഷ് മടുക്ക ,സിന്റോ മോഹൻ കോരുത്തോട് ,,ദീപക് ആർ ഡൊമിനിക് കാഞ്ഞിരപ്പള്ളി ,ഡോണി ചിറ്റടി ,സജീവ് കപ്പാട് ,സേതു സനോജ് കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ,രമ്യ സുരേഷ് മണ്ണംപ്ലാവ് , ആന്റോ അറുവച്ചാംകുഴി എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി .
"നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ" പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ തഹസിൽദാർ ജോസ്‌കുട്ടി കെ എം ന് ബ്ലോക്ക് റെപ് : ടി എസ് ശിവകുമാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നു