നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം.11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്

തിരുവനന്തപുരം : നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം.11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.