കാന്‍സറിനുള്ള മരുന്നുകള്‍ വിലകുറച്ച് രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്
ലകൂടിയവ ഉള്‍പ്പെടെ ലാഭമെടുക്കാതെ കമ്പനിവിലയ്ക്ക് ലഭ്യമാക്കും
തൊടുപുഴ: കാന്‍സറിനുള്ള മരുന്നുകള്‍ വിലകുറച്ച് രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്. വിലകൂടിയവ ഉള്‍പ്പെടെ ലാഭമെടുക്കാതെ കമ്പനിവിലയ്ക്ക് ലഭ്യമാക്കും. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുശേഷം ഉപയോഗിക്കുന്ന മരുന്നുകളും ഇതുപോലെ നല്‍കും.മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും വിതരണം. ഇതിനായി കാരുണ്യഫാര്‍മസികളില്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിക്കും.ജൂലായ് 15-നകം നടപ്പാക്കാനാണ് നിര്‍ദേശം. 800 തരം മരുന്നുകള്‍ ഇങ്ങനെ നല്‍കും. എല്ലാ ജില്ലകളിലെയും പ്രധാന കാരുണ്യഫാര്‍മസികള്‍ വഴിയായിരിക്കും തുടക്കത്തില്‍ നല്‍കുക.