മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സെപ്. 29 ന് കാഞ്ഞിര പള്ളിയിൽ
ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒങ്കോളജി, ഇ. എൻ .ടി, ഗ്യാസ്ട്രോഎൻറോളജി, കാർഡിയോളജി, പൾമനോളജി എന്നീ വിഭാഗങ്ങളുടെ സേവനം

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒങ്കോളജി, ഇ. എൻ .ടി, ഗ്യാസ്ട്രോഎൻറോളജി, കാർഡിയോളജി, പൾമനോളജി എന്നീ വിഭാഗങ്ങളുടെ സേവനം ലഭിക്കുന്നതിനോടൊപ്പം എക്കോ, ഇ.സി.ജി. രക്തപരിശോധന,മരുന്ന് വിതരണം സ്ത്രീകൾക്കായുള്ള ആധുനിക രീതിയിലുള്ള ക്യാൻസർ നിർണ്ണയം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പിൻ്റെ സമയം. മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. 9495405980, 9745606963,854797 2547 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്.
ഡയറക്ടർ റവ. ഫാ വർഗീസ് പരിന്തിരിക്കൽ. കെ.കെ മൈക്കിൾ,റെജി കൊച്ചു കരിപ്പാപറമ്പിൽ, മെൽബിൻപോളശ്ശേരി, ഫിലിപ്പ് പള്ളി വാതുക്കൽ (മെഡിക്കൽ ക്യാമ്പ് ചെയർമാൻ) ജിജി പുത്തേട്ട്, ജിജി പുതിയിടം, സാബു കൊച്ചുപുരയ്ക്കൽ പറമ്പിൽ, ജയിംസ്കുട്ടി ആശാരിപറമ്പിൽ, പി.എം ജോസഫ് പണ്ടാരക്കളം, സുനു മുത്തിയപാറ, ജോഷി പുൽപ്പേൽ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ക്യാബിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു